പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരത്തിൽ പങ്കെടുത്തയാൾ മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
ALSO READ: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
സുഹൃത്തുക്കൾ ചേർന്ന് വീടിന് സമീപം ഓണാഘോഷ പരുപാടി നടത്തിയതായിരുന്നു. അതിനിടയിലാണ് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ് ഇയാൾ. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.