CMDRF

തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു

അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു
തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഇൻറഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻറ് സർവീസസിൽ സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.

പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top