ടേക്ക് ഓഫിന് നിമിഷങ്ങള്‍ നില്‍ക്കേ സീറ്റില്ലാതെ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍; അബദ്ധം പറ്റിയതെന്ന് കമ്പനി

മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങള്‍ നില്‍ക്കേ സീറ്റില്ലാതെ വിമാനത്തില്‍ നില്‍ക്കുന്ന യാത്രക്കാരനെ ഇറക്കി ഇന്‍ഡിഗോ. മുംബൈയില്‍ നിന്നും വാരാണസിയിലേക്ക് പോകുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6E 6543 വിമാനത്തില്‍ സീറ്റില്ലാതെ നില്‍ക്കുകയായിരുന്നു യാത്രക്കാരന്‍. ടേക്ക് ഓഫിന് തൊട്ട് മുന്‍പാണ് ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്ന നടപടികളില്‍ സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ചൊവ്വാഴ്ച രാവിലെ 7.50ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ യാത്രക്കാരന്‍ നില്‍ക്കുന്നത് കണ്ട് ജീവനക്കാരി വന്ന് തിരക്കിയപ്പോഴാണ് സീറ്റില്ലാതെ നില്‍ക്കുന്ന കാര്യം യാത്രക്കാരന്‍ പറഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ എയറോബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു. സംഭവത്തില്‍ അബദ്ധം പറ്റിയതാണെന്നാണ് കമ്പനിയുടെ വിശദീകരണം.

Top