തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എടമുട്ടത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം

തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികൻ മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

എടമുട്ടത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ശരൺ കൃഷ്ണ ഓടിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു.

Top