CMDRF

ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു

ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ
ഡോക്ടറെ വെടിവച്ച് കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചികിത്സക്കെന്ന വ്യാജേനയെത്തി ഡോക്ടറെ വെടിവെയ്ച്ച കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറ്സ്റ്റ് ചെയത് പൊലീസ്. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോർട്ട്. കൂട്ടുപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കാലിലെ മുറിവു വച്ചുകെട്ടാനെത്തിയപ്പോഴാണ് വെടിവച്ചത്. മറ്റൊരു പ്രതിക്കായുളള അന്വേഷണം ആരംഭിച്ചു. ഇതിനായി 6 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.

Also Read: യുപിയിൽ ഒരു ദളിത് കുടുംബത്തിലെ നാല് പേർ വെടിയേറ്റ് മരിച്ചു

രാത്രി വൈകി ചികിത്സ തേടിയെത്തിയാണ് ഇവർ എത്തിയത്. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി. പിന്നീട് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിർക്കുകയായിരുന്നു.

Top