CMDRF

നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷിക്കാനായത്

നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിനകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷിക്കാനായത്. ആദ്യ ഘട്ടത്തിൽ ശരീരത്തിലെ മണ്ണ് നീക്കം ചെയ്യാനായെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഷൈലനെ രക്ഷിക്കാനായത്.

Top