CMDRF

25 കിലോ ലഹരിവസ്തുക്കളുമായി ഒരാള്‍ പിടിയില്‍

25 കിലോ ലഹരിവസ്തുക്കളുമായി ഒരാള്‍ പിടിയില്‍
25 കിലോ ലഹരിവസ്തുക്കളുമായി ഒരാള്‍ പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ലഹരിവസ്തുക്കള്‍ പിടികൂടി. നൂതനമായ രീതിയില്‍ തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ ഒരാളെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ്‌റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ടീം അറസ്റ്റു ചെയ്തു. തണ്ണിമത്തന്‍ കൊണ്ടുവന്ന മരം കൊണ്ട് നിര്‍മിച്ച കൂടിനെ മറയാക്കിയാണ് ലഹരി കടത്താന്‍ ശ്രമിച്ചത്. മരക്കഷ്ണങ്ങള്‍ക്കുള്ളില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധന ഉദ്യോഗസ്ഥര്‍ കൂട് അഴിച്ച് പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയിലുള്ള 25 കിലോ ലഹരിവസ്തുക്കള്‍ കണ്ടെത്തി.

പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് 2,50,000 ദീനാര്‍ മൂല്യം കണക്കാക്കുന്നു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത ലഹരി വസ്തുക്കളുടെ കടത്ത്, വില്‍പന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനകള്‍ നടന്നുവരുകയാണ്.

Top