സിനിമയില്‍ അവസരം ലഭിക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നല്‍കിയത് 15 ലക്ഷം രൂപ

സിനിമയില്‍ അവസരം ലഭിക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നല്‍കിയത് 15 ലക്ഷം രൂപ
സിനിമയില്‍ അവസരം ലഭിക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നല്‍കിയത് 15 ലക്ഷം രൂപ

പുതുക്കാട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 15,50,500 രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് വിശ്വാസം നേടിയെടുത്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആമ്പല്ലൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. വീടു പണിയാന്‍ വെച്ചതും സ്വര്‍ണം വിറ്റതുമായ പണവുമാണ് പരാതിക്കാരന്‍ നിയാസിന് നല്‍കിയത്. പ്രതി ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ വി സജീഷ്‌കുമാര്‍, എസ്ഐമാരായ പി ആര്‍ സുധീഷ്, കെ കൃഷ്ണന്‍, ഗ്രേഡ് സീനിയര്‍ സിപിഒമാരായ വി ഡി അജി, കെ ആര്‍ സജീവ്, സിപിഒ. കെ വി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top