CMDRF

പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ദില്ലിയിലാണ് സംഭവം

പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം
പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ദില്ലി: അമിത വേഗതയിൽ വന്ന കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ദില്ലിയിലാണ് സംഭവം. ദില്ലി പോലീസ് കോൺസ്റ്റബിളായ സന്ദീപിനാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. ബൈക്കിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയതായിരുന്നു സന്ദീപ്. പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ പെട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയിൽ ഒരു കാർ അമിത വേഗതിയിൽ പോകുന്നത് സന്ദീപിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം വേഗത കുറച്ച് പോകാൻ സന്ദീപ് ആവശ്യപ്പെട്ടതിനെ തുടർന്ന് രോക്ഷാകുലനായ കാർ യാത്രികൾ സന്ദീപിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച ശേഷം ബൈക്ക് 10 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതാണ് സന്ദീപിന്‍റെ മരണത്തിന് കാരണമായതെന്ന് പൊലീസ് റിപ്പോർട്ട്. അശ്രദ്ധമായി കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡ്രൈവറോട് അങ്ങനെ ചെയ്യരുതെന്ന് സന്ദീപ് പറഞ്ഞതായി ദില്ലി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്നവർ പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളിന്‍റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിക്കുകയും 10 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി ദില്ലി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ALSO READ: കവര്‍ച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

സന്ദീപ് കാറിലുള്ളവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സന്ദീപിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Top