പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ : പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ തളാപ്പിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ എ ആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറാണ് അറസ്റ്റിലായത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച സന്തോഷ് കുമാർ തടയാൻ ശ്രമിച്ച ജീവനക്കാരൻ അനിൽകുമാറിനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകായിരുന്നു. വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.

തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലേക്ക് കാറുമായി എത്തിയ സന്തോഷ് 2100 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ട ശേഷം 1900 രൂപ മാത്രം നൽകി. ബാക്കി 200 രൂപ നൽകാൻ തയ്യാറായില്ല. ബാക്കി പണം നൽകാതെ പോകാൻ ശ്രമിച്ച ഇയാളെ തടഞ്ഞ് പണം ആവശ്യപ്പെട്ട ജീവനക്കാരനെതിരെ ക്രൂരമായ അതിക്രമമാണ് പ്രതി നടത്തിയത്. വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ കാറിന്റെ ബോണറ്റിൽ പിടിച്ചിരുന്ന അനിൽ കുമാറുമായി സമീപത്തുള്ള ട്രാഫിക് സ്റ്റേഷൻ വരെ പ്രതി വാഹനം ഓടിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. കേസിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും.

Top