CMDRF

കുട്ടികള്‍ക്ക് അസുഖം ബാധിച്ചുവെന്നത് സിക്ക് ലീവ് എടുക്കാനുള്ള കാരണമല്ല ;വൈറലായി സ്വകാര്യ സ്ഥാപനത്തിലെ മെമ്മോ

കുട്ടികള്‍ക്ക് അസുഖം ബാധിച്ചുവെന്നത് സിക്ക് ലീവ് എടുക്കാനുള്ള കാരണമല്ല ;വൈറലായി സ്വകാര്യ സ്ഥാപനത്തിലെ മെമ്മോ
കുട്ടികള്‍ക്ക് അസുഖം ബാധിച്ചുവെന്നത് സിക്ക് ലീവ് എടുക്കാനുള്ള കാരണമല്ല ;വൈറലായി സ്വകാര്യ സ്ഥാപനത്തിലെ മെമ്മോ

ജോലി കിട്ടി കഴിഞ്ഞാൽ ആളുകളുടെ അടുത്ത ചിന്ത സിക്ക് ലീവിനെക്കുറിച്ചാണ്. അവധി ചിന്തകൾ അലട്ടിക്കൊണ്ടിരിക്കും ജീവനക്കാരെ .സിക്ക് ലീവുമായി ബന്ധപ്പെട്ട് ഒരു കോർപ്പറേറ്റ് സ്ഥാപനം എടുത്ത നയം ഇപ്പോള്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് .തങ്ങളുടെ കുട്ടികള്‍ക്ക് അസുഖം ബാധിക്കുമ്പോള്‍ തൊഴിലാളികള്‍ സിക്ക് ലീവ് എടുക്കുന്നതിനെതിരെയുള്ള സ്ഥാപനത്തിന്റെ നിലപാടാണ് ചര്‍ച്ചാ വിഷയം. സ്ഥാപനത്തിനുള്ളില്‍ നല്‍കിയ മെമ്മോ യാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ALSO READ: സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ

കുട്ടികള്‍ക്ക് അസുഖം ബാധിച്ചുവെന്നത് സിക്ക് ലീവ് എടുക്കാനുള്ള കാരണമായി ഇനി മുതല്‍ കണക്കാക്കില്ല. കുട്ടികള്‍ ഞങ്ങളുടെ തൊഴിലാളികളല്ലെന്നും അതിനാല്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കാനുള്ള കാരണമായി കുട്ടിയുടെ അസുഖത്തെ കണക്കാക്കാന്‍ കഴിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വൈറലായതോടെ ജോലിയും ജീവിതവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും പലരും പങ്കുവെക്കുന്നുണ്ട്. ജോലിയെ പോലെ തന്നെ പ്രധാനമാണ് കുടുംബവും. വീടുകളിൽ നിന്ന് മാറി ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്ന ജീവനക്കാർക്ക് ഈ നിലപാട് വൻ പ്രതിസന്ധിയാണ്. താമസ സ്ഥലത്ത് കുട്ടികളെ പരിചരിക്കാൻ ആളില്ലാത്തത് വലിയ പ്രശ്നമാണ്. ആന്റീ വര്‍ക്ക് എന്ന ടാഗിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തൊഴിലാളികളുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയില്ലാത്ത സ്ഥാപനമാണിതെന്നുൾപ്പടെ പ്രതികരണങ്ങളുണ്ട് നവ മാധ്യമങ്ങളിൽ.

Top