CMDRF

ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റിൽ

മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കടന്നുപിടിക്കാൻ ശ്രമിച്ചത്

ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റിൽ
ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു; പ്രതി അറസ്റ്റിൽ

ഇടുക്കി: ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കടന്നുപിടിക്കാൻ ശ്രമിച്ചത്.

പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Top