കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 30 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്.
Also Read: വയനാട് ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.