കൊച്ചി: ബസ്സിലെ യാത്രക്കാരികൾക്ക് ഫെയ്സ്ബുക്ക് വഴി നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസിൽ സ്ഥിരമായി യാത്രചെയ്യുന്ന സ്ത്രീകളെ ഫെയ്സ്ബുക്കിൽ തപ്പി കണ്ടുപിടിച്ച് അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങളും വിഡിയോയും അയക്കും. വ്യാജ അക്കൗണ്ടിൽ സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് സമീപിക്കുക.
സ്ഥിരമായി നഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.