മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?

ഒരിക്കൽ മനുഷ്യനാൽ പരിപാലിക്കപ്പെട്ടുപോന്ന ഒരിടം തകർന്ന് തുടങ്ങിയാൽ മണ്ണ്, വെള്ളം, വായു എന്നിവയെല്ലാം തന്നെ പെട്ടെന്ന് മലിനമാക്കപ്പെടും.

മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?
മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?

കദേശം 300,000 വർഷങ്ങൾക്ക് മുമ്പാണ് ഹോമോ സാപ്പിയൻസ് അഥവ മനുഷ്യൻ ലോകത്ത് ഉത്ഭവിച്ചത്. അതിനിടയിൽ ചുറ്റിലുമുണ്ടായ പല ജീവികളും ഇന്നേക്ക് വംശനാശ​ഗണത്തിൽപ്പെട്ടു. ദിനോസറുകൾ, മാമോത്തുകൾ, ഗ്രൗണ്ട് സ്ലോത്ത്സ്, തൈലാസിനുകൾ, ട്രൈലോബൈറ്റുകൾ, ഗോൾഡൻ ടോഡുകൾ, പാസഞ്ചർ പ്രാവുകൾ തുടങ്ങിയവയൊക്കെ ഈ ​ഗണത്തിൽപ്പെടുന്നവയാണ്. ചുറ്റിലും കാണപ്പെട്ട പല ജീവികളും ഇങ്ങനെ വംശനാശത്തിലൂടെ അപ്രത്യക്ഷമാകുമ്പോൾ പലയിടത്ത് നിന്നും ഉയരുന്ന ഒരു ചോദ്യമാണ് മനുഷ്യന് വംശനാശം സംഭവിക്കുമോ എന്നത്. മനുഷ്യർക്ക് വംശനാശം സംഭവിക്കും എന്നാണ് സയറ്റിഫിക്ക് അമേരിക്ക പറയുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ചോദ്യം. ലോകാവസാനത്തിന്റെ സംശയം ആളുകൾക്കിടയിൽ ഇടയ്ക്കിടയ്ക്ക് നടക്കുന്ന ചർച്ചയാണ്. ഇത് സംബന്ധിച്ച് ചില ​ശാത്രഞ്ജർ പണ്ട് മുതലെ പഠനം നടത്തുന്നുണ്ട്.

നമ്മുടെ ജീവിവർഗം ഒരുപക്ഷെ മറ്റൊരു ബില്യൺ വർഷങ്ങൾ കൂടി ജീവിച്ചേക്കാം. പക്ഷേ സൂര്യനെ സംരക്ഷിക്കുന്ന ആവരണം ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഇത് വികസിച്ച് സൂര്യൻ ശുക്രന് സമാനമായ അവസ്ഥയിലേക്ക്, അതായത് കടുത്ത ചൂടിലേക്ക് എത്തും. അങ്ങനെ സംഭവിച്ചാൽ ഭൂമിയിലെ മനുഷ്യനടങ്ങുന്ന ജീവജാലങ്ങളുടെ നിലനിൽപ്പിനെ അത് സാരമായി ബാധിക്കും. കഴിഞ്ഞില്ല , ഭൂമിയുടെ ഭൂഖണ്ഡങ്ങൾ സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇവ കൂടിച്ചേർന്ന് ഒടുവിൽ ‘പാംഗിയ അൾട്ടിമ’ എന്ന മറ്റാെരു ഭൂഖണ്ഡത്തെ രൂപപ്പെടുത്തുന്നു. ഈ ഭൂഖണ്ഡം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ക്രമേണ ഭൂമിയിലെ സാഹചര്യം വരണ്ടതും, ചൂട് കൂടിയതുമാകും. ഇതും വംശനാശത്തിനിടയാക്കുമെന്നാണ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ പറയുന്നത്.

sun

Also Read: ആവശ്യം അതിരു കടക്കുന്നു, കുട്ടികള്‍ക്ക് വിലക്കുമായി ഓസ്‌ട്രേലിയ

ഇനി മനുഷ്യർക്ക് വംശനാശം സംഭവിച്ചു എന്ന് കരുതുക. എന്തായിരിക്കും സംഭവിക്കുക. മനുഷ്യർ പെട്ടന്ന് ലോകത്ത് നിന്നും ഇല്ലാതായി തുടങ്ങുന്ന ഒരു കാലം നമ്മുടെ മുന്നിൽ വന്നാൽ അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രലോകം കണ്ടുപിടിക്കുമോ..? ശാസ്ത്രജ്ഞരും തത്ത്വചിന്തകരും സയൻസ് ഫിക്ഷൻ എഴുത്തുകാരുമെല്ലാം ഇത്തരമൊരു വിഷയത്തിൽ തലപുകച്ച് ആലോചിച്ചിട്ടുണ്ടാകണം. മനുഷ്യ നാഗരികത പെട്ടെന്ന് അവസാനിക്കുന്നതിനുള്ള സാധ്യത ആർക്കും പൂർണമായി തള്ളിക്കളയാനും ഇതുവരെ സാധിച്ചിട്ടില്ല.

ആളുകളുടെ ശബ്ദമുയർന്ന് തിരക്കിലായിരുന്ന നഗരങ്ങൾ നിശബ്ദമാകുകയും , പ്രകൃതിയുടെ ശബ്ദങ്ങൾ ആധിപത്യം വീണ്ടെടുക്കുകയും ചെയ്യുന്ന സമയം. ആണവ നിലയങ്ങളിലൂടെ റേഡിയോ ആക്ടീവ് വസ്തുക്കൾ ഭൂമിയിലക്ക് പുറന്തളപ്പെടുന്നതും, വിഷ പദാർത്ഥങ്ങൾ ചോർത്തുന്ന കെമിക്കൽ ഫാക്ടറികൾ ഉയർന്ന് പൊങ്ങുന്നതുമെല്ലാം വംശനാശഭീഷണിയുടെ സാധ്യത വർധിപ്പിക്കുന്നതാണ്.

Also Read: വാര്‍ത്തകളിലിടം പിടിച്ച് വീണ്ടും അന്യഗ്രഹജീവികള്‍

മുമ്പ് ഭീഷണിയിലായതോ വംശനാശഭീഷണി നേരിടുന്നതോ ആയ ജീവിവർഗങ്ങൾ ,വീണ്ടും വളരുകയും ആവാസ വ്യവസ്ഥകൾ വീണ്ടെടുക്കുകയും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ അത് മനുഷ്യന് വെല്ലുവിളായാണ്. മനുഷ്യൻ ഭൂമിയിൽ നിന്നുമില്ലാതെയായാൽ കാലാവസ്ഥയുടെ നില മാറുകയും അത് പ്രക‍ൃതി
വത്കരിക്കപ്പെടുകയും ചെയ്യും. അപ്പോൾ ഭൂമിയിലുള്ള സ്പീഷീസുകൾ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടും. ഇത് പുതിയ ജീവിവർഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കുകയും ചെയ്യും. അപ്പോഴും മാറ്റമില്ലാതെ തുടരുക ഹിമയുഗങ്ങളും സമുദ്രങ്ങളുമാെക്കെയായിരിക്കും.

മനുഷ്യനില്ലാതായാലും അവശേഷിപ്പുകൾ ദീർഘകാലം ഭൂമിയിൽ തന്നെ ശേഷിക്കും. മനുഷ്യൻ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ , സ്മാരകങ്ങൾ, പുരാവസ്തുക്കൾ എന്നിവ മനുഷ്യ നേട്ടങ്ങളുടെ സാക്ഷ്യമായി നിലനിൽക്കും. അതിൽ ഏറ്റവും കൂടുതൽകാലം നിൽക്കുക ഒരുപക്ഷെ മനുഷ്യന്റെ ക്രൂരതയുടെ ഫലമായ പ്ലാസ്റ്റിക്കുകളായിരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും, ആണവമാലിന്യങ്ങളും, എല്ലാം ഭൂമിയുടെ തന്നെ നിലനിൽപ്പിന് ഭീഷണിയെന്നോണം ഇവിടെ തന്നെ നിലനിൽക്കും.

Also Read: യുഎന്നിനോടും ധിക്കാരം, പിടിവിട്ട് ഇസ്രയേലിന്റെ പോക്ക്

മനുഷ്യന് പെട്ടന്ന് വംശനാശം സംഭവിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ ചിലപ്പോൾ സങ്കീർണമായിരിക്കും. ഒരിക്കൽ മനുഷ്യനാൽ പരിപാലിക്കപ്പെട്ടുപോന്ന ഒരിടം തകർന്ന് തുടങ്ങിയാൽ മണ്ണ്, വെള്ളം, വായു എന്നിവയെല്ലാം തന്നെ പെട്ടെന്ന് മലിനമാക്കപ്പെടും. ആണവോർജ്ജ നിലയങ്ങളും, റേഡിയോ ആക്ടീവ് വസ്തുക്കളും തു‍ടങ്ങി മനുഷ്യൻ്റെ നിരവധി കണ്ടുപിടുത്തങ്ങൾ പ്രകൃതിക്ക് വിനയാകും. അണക്കെട്ടുകൾ പൊട്ടുകയും ആവാസവ്യവസ്ഥ തകിടം മറിയുകയും ചെയ്യും.

ദിവസങ്ങളും, മാസങ്ങളും കഴിയുമ്പോൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പ്രകടമാകാൻ തുടങ്ങും. മനുഷ്യ പ്രവർത്തനങ്ങളുടെ അഭാവം ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കുകയും ചെയ്യും. വനനശീകരണവും വനവൽക്കരണവും സംഭവിക്കും. പക്ഷെ പതിയെ പ്രകൃതി ഉപേക്ഷിച്ച ഭൂമിയെ ജീവികൾ ഏറ്റെടുത്ത് തുടങ്ങും. കാലക്രമേണ ചുറ്റിലും പുല്ലും, മരവും , ഇലകളും വളർന്ന് ഭൂമിയുടെ കാലാവസ്ഥ ജീവികൾക്കനുസൃതമായി മാറും.

Also Read: അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം

മാറുന്ന ചുറ്റുപാടുകൾ എന്നെന്നേക്കുമായി പുതിയ ജീവിവർഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കും. ഭാവിയില്ലാതെ നമ്മുടെ നേട്ടങ്ങളും, സമ്പാദ്യങ്ങളും, സംഭാവനകളും ശൂന്യതിലേക്ക് അവശേഷിക്കുമോ എന്നതും, പറഞ്ഞ് വരുമ്പോൾ ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇന്ന് കൂട്ടിവെയ്ക്കുന്ന സമ്പാദ്യങ്ങളും, നമ്മുടെ പൈതൃകങ്ങളുമെല്ലാം അവശിഷ്ടങ്ങളുടെയും പുരാവസ്തുക്കളുടെയും രൂപത്തിലേക്ക് മാറും.

REPORT: ANURANJANA KRISHNA

Top