പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് എ.ആര്‍. റഹ്‌മാന്‍. സ്ലം ഡോഗ് മില്യണയറിന് ഓസ്‌കര്‍ ലഭിച്ച ശേഷം മൈക്കല്‍ ജാക്‌സനെക്കണ്ട് സംസാരിച്ചെന്നും ജയ് ഹോ എന്ന പാട്ട് അദ്ദേഹത്തിന് ഇഷ്ടമായെന്നും റഹ്‌മാന്‍ പറഞ്ഞു. മൈക്കല്‍ ജാക്‌സന്റെ ബാന്‍ഡും തന്റെ ബാന്‍ഡും ഒന്നിച്ച് പ്രോഗ്രാം നടത്തണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നതായും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഏതെങ്കിലുമൊരു സിനിമയില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചിരുന്നെന്നും റഹ്‌മാന്‍ പറഞ്ഞു. കണക്ട് സിനി നെറ്റ്‌വര്‍ക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ ഷങ്കറിനോട് ഇക്കാര്യം താന്‍ പറഞ്ഞിരുന്നെന്നും ആ സമയം എന്തിരന്റെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും റഹ്‌മാന്‍ പറഞ്ഞു.
Also Read: ആ ചിത്രത്തിൽ യഥാർത്ഥത്തിൽ ഒന്നിക്കേണ്ടിയിരുന്നത് ഖാന്മാരോ?
അതെ സമയം തന്നെ മൈക്കല്‍ ജാക്‌സണ്‍ അടുത്ത വേള്‍ഡ് ടൂറിന്റെ തിരക്കിലേക്ക് പോയെന്നും അത് കഴിഞ്ഞ് വര്‍ക്ക് ചെയ്യാമെന്ന് കരുതിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ലോകസിനിമയിലെ സംഗീതരാജാവാണ് എ.ആര്‍. റഹ്‌മാന്‍. 1992ല്‍ റോജ എന്ന ചിത്രത്തിലൂടെ ആരംഭിച്ച യാത്ര 32 വര്‍ഷങ്ങള്‍ക്കിപ്പുറവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
തന്റെ മാസ്മരികസംഗീതം കൊണ്ട് സംഗീതപ്രേമികളെ ആനന്ദത്തില്‍ ആറാടിച്ച മദ്രാസ് മൊസാര്‍ട്ട് ഓസ്‌കര്‍, ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങി സകല അവാര്‍ഡുകലും സ്വന്തമാക്കി മുടിചൂടാമന്നനായി നിലനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ കരിയറിലെ ഏഴാമത്തെ അവാര്‍ഡും നേടി റഹ്‌മാന്‍ സിനിമാലോകത്തെ വീണ്ടും ഞെട്ടിച്ചു.