കോഴിക്കോട്: കൊച്ചുവേളിക്കുള്ള പൂജാ സ്പെഷ്യല്‍ ട്രെയിനില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ടി എസ് അനില്‍കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) ആണ് മരിച്ചത്.
ശരവണന് എസി കമ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്ഫോമിനും കമ്പാര്‍ട്മെന്റിനുമിടയില്‍ വീഴുകയായിരുന്നു. ടിക്കറ്റ് ഇല്ലാതെ എ സി കമ്പാര്‍ട്ട്മെന്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യാത്രക്കാരി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്.