ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്ത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നത്. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നത്. 2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ അല്ലായിരുന്നു.
ALSO READ: അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭീഷണി; ആണവായുധങ്ങളുടെ എണ്ണം കൂട്ടാൻ കിം ജോങ് ഉൻ
തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിക്കുകയും ഇത് വിവാദങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി സമർപ്പണം. ഇതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രഖ്യാപനം വരുന്നത്. എപ്പോഴാണ് മുയിസു ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ച തീയതിയും സമയമവും നിലവിൽ തീരുമാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തി രണ്ടുനേതാക്കൾക്കും യോജിച്ച സമയം തിരഞ്ഞെടുക്കുമെന്നും പ്രസിഡന്റിന്റെ വക്താവ് ഹീന വലീദിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.