സമ്മാന തുക നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മാതൃകയായി

സമ്മാന തുക നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മാതൃകയായി
സമ്മാന തുക നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മാതൃകയായി

കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സമ്മാന തുക നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ ടി പ്രവീണാണ് സമ്മാന തുക ദുരന്തബാധിതര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാന തുകയായ 5,000 രൂപ വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് കൈമാറുകയായിരുന്നു.

ചെറിയൊരു തുക പ്രവീണ്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലഭിച്ച സമ്മാന തുകയും നല്‍കിയത്. പി എം താജ് അനുസ്മരണ സമിതി സംഘടിപ്പിച്ച ‘പി എം താജിന്റെ നാടകലോകം’പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം പ്രവീണ്‍ നേടിയിരുന്നു. അയ്യായിരം രൂപയാണ് ലഭിച്ചത്. പ്രവീണ്‍ കൈമാറിയ തുക എന്‍എസ്എസ് മുഖേന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍വകലാശാല കാമ്പസ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള പഠനവിഭാഗത്തിലെ പ്രഫ. ഡോ. പി സോമനാഥന് കീഴിലാണ് ഗവേഷണം നടത്തുന്നത്. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ കെ ടി രവി-പ്രമീള ദമ്പതിമാരുടെ മകനാണ് പ്രവീണ്‍.

Top