അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ

ഒറ്റദിവസം കൊണ്ട് തീര്‍ക്കാവുന്ന യുദ്ധം, റഷ്യ നീട്ടിക്കൊണ്ട് പോകുന്നത് തന്നെ പുടിന്റെ ബുദ്ധിപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ യുക്രെയിന്‍ യുദ്ധത്തിലൂടെ… അമേരിക്ക റഷ്യയെ അല്ല, റഷ്യയാണ് അമേരിക്കയെ കുരുക്കിയിരിക്കുന്നത്.

അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ

ലോകത്തില്‍ ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യ, കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ പ്രതിരോധ കരാര്‍ അമേരിക്കന്‍ ചേരിയുടെ ഉറക്കമാണിപ്പോള്‍ കെടുത്തിയിരിക്കുന്നത്. റഷ്യയ്ക്കും ഉത്തര കൊറിയക്കും എന്ത് സുരക്ഷാ ഭീഷണി ഉണ്ടായാലും ലഭ്യമായ എല്ലാ സൈനിക സഹായവും പരസ്പരം നല്‍കണമെന്നതാണ് നിലവിലെ കരാര്‍.

1990-ല്‍ സോവിയറ്റ് യൂണിയന്‍ ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോള്‍ റദ്ദാക്കിയിരുന്ന 1961-ലെ പ്രതിരോധ കരാറിന്റെ പുനരുജ്ജീവനമായാണ് ഈ കരാര്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. നിലവില്‍ ദക്ഷിണ കൊറിയ അമേരിക്കന്‍ പക്ഷത്തും, ഉത്തരകൊറിയ റഷ്യന്‍ ചേരിയിലുമാണ് തുടരുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഭീഷണി നേരിടുന്ന ജപ്പാനും, അമേരിക്കയുടെ സഖ്യകക്ഷിയാണ്. ഇതിനെല്ലാറ്റിനും പുറമെ, അമേരിക്കയും ഉത്തര കൊറിയ എന്ന കമ്യൂണിസ്റ്റ് രാജ്യത്തിന്റെ കണ്ണിലെ കരടാണ്.

Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു

അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയയുടെ കൈവശമുള്ളത് അമേരിക്കയെ സംബന്ധിച്ച് വലിയ സുരക്ഷാഭീഷണിയാണ്. അങ്ങനെയുള്ള ഉത്തര കൊറിയയാണ് റഷ്യയുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇനി ഉത്തര കൊറിയ അങ്ങോട്ട് പോയി പ്രകോപനം സൃഷ്ടിച്ചാല്‍ പോലും റഷ്യയ്ക്ക് അവരെ സൈനികമായി സഹായിക്കേണ്ടതായി വരും. ഉത്തരകൊറിയയെ കൂടുതല്‍ കരുത്തരാക്കുന്നതും കരാറിലെ ഈ വ്യവസ്ഥകള്‍ തന്നെയാണ്.

Kim Jong Un and Putin

പുതിയ സൈനിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്തര കൊറിയന്‍ സൈന്യം ഇപ്പോള്‍ റഷ്യയില്‍ എത്തിയിരിക്കുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ പങ്കെടുക്കുക വഴി അത് ഉത്തര കൊറിയന്‍ സൈനികരെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് പ്രസിഡന്റ് കിം ജോങ് ഉന്‍ കരുതുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക ആയുധ നേട്ടങ്ങളും ഇതുവഴി ഉത്തരകൊറിയക്ക് ലഭിക്കും. ഉത്തര കൊറിയക്ക് പുറത്ത് മറ്റൊരു ലോകവും കാണാത്ത സൈനികര്‍ വലിയ ആവേശത്തോടെയാണ് റഷ്യയില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യ – ഉത്തരകൊറിയ ബന്ധം പുതിയ തലത്തില്‍ എത്തിയത് ആണവായുധങ്ങളില്‍ ഉള്‍പ്പെടെ റഷ്യന്‍ സഹായം കൂടുതലായി ഉത്തരകൊറിയക്ക് ലഭിക്കാന്‍ കാരണമാകുമെന്നാണ് ദക്ഷിണ കൊറിയയും ജപ്പാനും വിലയിരുത്തുന്നത്. കിം ജോങ് ഉന്നിന്റെ സൈന്യം ആക്രമിക്കുമെന്ന ഈ ഭയമാണ് അമേരിക്കയിലേക്ക് പറക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയെയും ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യുക്രെയിന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിമ്മിന്റെ സേന യുക്രെയിനിലേക്ക് കയറുന്നത് ഏത് വിധേനയും തടയണമെന്നും, നാറ്റോയുടെ സൈനികരെ ഇതിനായി അയക്കണമെന്നുമാണ് യുക്രെയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമേരിക്കയില്‍ അടിയന്തരയോഗവും നടന്ന് കഴിഞ്ഞിട്ടുണ്ട്.

Also Read: ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി

റഷ്യന്‍ യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങുന്നതായാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ യോഗത്തിന് ശേഷം ആരോപിച്ചിരിക്കുന്നത്. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും, അദ്ദഹം തുറന്നടിക്കുകയുണ്ടായി. ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണില്‍വച്ചാണ്, അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

U.S. Defense Secretary Lloyd Austin meets with South Korea’s Defense Minister Kim Yong-hyun 

യുക്രെയിനെതിരെ പോരാടാന്‍ സൈന്യത്തെ വിട്ടുനല്‍കുന്നതിന് പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ ഉയര്‍ത്തിയിരിക്കുന്ന വാദം. അത്തരത്തിലുള്ള ഏതൊരു നീക്കവും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. യുക്രെയിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലായി 11,000 സൈനികര്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിന്‍, എന്താണ് അവിടെ സംഭവിക്കുകയെന്ന് അമേരിക്ക നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘ഉത്തര കൊറിയയും റഷ്യയും യുദ്ധപങ്കാളികളായാലും റഷ്യയ്ക്കൊപ്പം പോരാടാന്‍ ഉത്തരകൊറിയ തീരുമാനിച്ചാലും അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നതാണ് അവരിപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയ്ക്കെതിര യുദ്ധം ചെയ്യാന്‍ അമേരിക്ക സൈനികരെ അയച്ചാല്‍ അത് മൂന്നാംലോക മഹായുദ്ധമായി മാറുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്.

Also Read: ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി

റഷ്യ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതും ദക്ഷിണ കൊറിയക്കെതിരായ ഉത്തര കൊറിയയുടെ ഭീഷണിയും, ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതും, തായ് വാന്‍ വിഷയത്തില്‍ ചൈന കടുത്ത നിലപാടിലേക്ക് പോകുന്നതുമെല്ലാം…റഷ്യന്‍ ചേരിയുടെ തന്ത്രപരമായ നീക്കമായാണ് അമേരിക്ക വിലയിരുത്തുന്നത്. അതായത്, ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ അമേരിക്കയുള്ളത്. അങ്ങനെ മാത്രമേ ഈ അവസ്ഥയെ വിലയിരുത്താനും സാധിക്കുകയുള്ളൂ.

ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനമാണെന്നാണ് മിക്ക ലോക രാജ്യങ്ങളും വിലയിരുത്തുന്നത്. റഷ്യയുടെ അയല്‍ രാജ്യമായ യുക്രെയിന്‍ നാറ്റോയില്‍ അംഗമായാല്‍ റഷ്യന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ ആയുധങ്ങളാണ് വിന്യസിക്കപ്പെടുകയെന്നതിനാല്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ നീക്കത്തെ ചെറുക്കാന്‍ റഷ്യയ്ക്ക് അവകാശമുണ്ടെന്ന് തന്നെയാണ് അമേരിക്കന്‍ ചേരിയിലുള്ള രാജ്യങ്ങള്‍ പോലും കരുതുന്നത്. യുക്രെയിനെ നാറ്റോയില്‍ അംഗമാക്കാന്‍ ശ്രമിച്ചത് തെറ്റായ തീരുമാനമായി പോയി എന്ന അഭിപ്രായം അമേരിക്കയിലും ഇപ്പോള്‍ ശക്തമാണ്.

ഒരു യുദ്ധത്തെ പോലും അഭിമുഖീകരിക്കാത്ത ജനതയാണ് അമേരിക്കയിലുള്ളത്. അതുകൊണ്ടുതന്നെ ആ രാജ്യത്ത് ആശങ്കയും ഏറെയാണ്. റഷ്യയ്ക്ക് വളരെ അടുത്ത് കിടക്കുന്ന അമേരിക്കയുടെ അലാസ്‌ക ആക്രമിച്ച് പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് അധികസമയമൊന്നും വേണ്ടിവരില്ല. ഇന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കാനഡയോട് ചേര്‍ന്നുകിടക്കുന്ന അലാസ്‌ക. അമേരിക്കന്‍ സൈന്യം യുക്രെയിനില്‍ എത്തിയാല്‍ ഈ വഴിക്കായിരിക്കും റഷ്യന്‍ സൈന്യവും ആദ്യം നീങ്ങുക.

Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു

യുക്രെയിനുമായുള്ള റഷ്യയുടെ പോരാട്ടം രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ, റഷ്യ… യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിക്കാതിരുന്നത് വരാനിരിക്കുന്ന വലിയയുദ്ധം മുന്നില്‍ കണ്ടാണെന്ന വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. രണ്ടരവര്‍ഷത്തെ യുദ്ധത്തിലൂടെ, യുക്രെയിന് അമേരിക്ക നല്‍കിയ ആയുധങ്ങളുടെ മൂര്‍ച്ചയും ദൗര്‍ബല്യവും മനസ്സിലാക്കാനും റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുക്രെയിനെയും ഇസ്രയേലിനെയും സഹായിച്ച്, അമേരിക്കയുടെ ആയുധക്കലവറ ശൂന്യമായെന്ന് പറഞ്ഞത് അമേരിക്കയുടെ മുന്‍ പ്രസിഡന്റാണ്.

Also Read: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ! യുഎസിനുള്ള ഉത്തരമോ ?

എന്നാല്‍, റഷ്യയുടെ അവസ്ഥ അതല്ല. അവരുടെ ആയുധ ശേഖരത്തിനോ, സൈനിക ശേഷിക്കോ, കാര്യമായ ഒരിടിവും സംഭവിച്ചിട്ടില്ല. ഒറ്റദിവസം കൊണ്ട് തീര്‍ക്കാവുന്ന യുദ്ധം, റഷ്യ നീട്ടിക്കൊണ്ട് പോകുന്നത് തന്നെ പുടിന്റെ ബുദ്ധിപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ യുക്രെയിന്‍ യുദ്ധത്തിലൂടെ… അമേരിക്ക റഷ്യയെ അല്ല, റഷ്യയാണ് അമേരിക്കയെ കുരുക്കിയിരിക്കുന്നത്. ഉത്തര കൊറിയക്ക് വരെ യുദ്ധത്തില്‍ ചേരാന്‍ അവസരം കൊടുക്കുന്നതും ഇതിന്റെ ഭാഗമാണ്.

യുക്രെയിന് ആധുനിക ആയുധങ്ങളും, യുദ്ധവിമാനങ്ങളും നല്‍കി റഷ്യയെ ആക്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഉത്തരകൊറിയന്‍ സൈന്യം റഷ്യയ്ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കാനും അര്‍ഹതയില്ല. ‘തങ്ങള്‍ക്ക് എന്തുമാകാം, മറ്റുള്ളവര്‍ക്ക് പാടില്ല’ എന്ന് അമേരിക്ക പറയുന്നത് തന്നെ പോക്രിത്തരമാണ്. അവരുടെ ഒരു അജണ്ടയ്ക്കും റഷ്യ കീഴ്പ്പെടുകയില്ല. യുക്രെയിനിനെ എന്തായാലും, റഷ്യ പിടിച്ചെടുക്കും. അതാകട്ടെ… വ്യക്തവുമാണ്. ചെറുക്കാന്‍, ഏത് രാജ്യത്തെ സൈന്യം യുക്രെയിനൊപ്പം കൂടിയാലും, അതവരുടെ ശവപ്പറമ്പായി മാറാനുള്ള സാധ്യയും… വളരെ കൂടുതലാണ്.

Express View

വീഡിയോ കാണാം

Top