ഹൈദരാബാദ്: ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിന്റെ അപ്രോച്ച് റോഡിന് അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പേര് നൽകുമെന്ന് തെലങ്കാന സർക്കാർ. സംസ്ഥാന ഐ.ടി-വ്യവസായ മന്ത്രി ഡി. ശ്രീധർ ബാബുവാണ് ഇതു സംബന്ധിച്ച് എക്സിൽ കുറിപ്പ് ഷെയർ ചെയ്തത്. തെലങ്കാനയിലെ വ്യാവസായിക വികസനത്തിന് ടാറ്റ നൽകിയ പ്രോത്സാഹനത്തെയും സംഭാവനകളെയും മന്ത്രി അനുസ്മരിച്ചു.
‘ഹൈദരാബാദിനെ സംബന്ധിച്ച് തനിക്ക് വലിയൊരു കാര്യം മനസ്സിലുണ്ടെന്ന് അദ്ദേഹം എനിക്ക് മറുപടി നൽകി. അങ്ങനെയാണ് അദിബത്‌ലയിൽ സിക്കോർസ്‌കി ഹെലികോപ്ടർ പദ്ധതി രൂപപ്പെട്ടത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ വ്യവസായത്തിന് നന്ദി. ഇന്ന് ഒരു ആഗോള എയ്‌റോസ്‌പേസ് ക്ലസ്റ്ററായി അത് മാറിയിരിക്കുന്നുവെന്നും മന്ത്രി എഴുതി.