CMDRF

പാത്രവും തുണിയും കഴുകാൻ റോബോട്ട്?

ഇനി എന്ത് ഉൽപ്പന്നമാണ് ഉണ്ടാക്കേണ്ടത് എന്ന ചിന്തയാണ് പുതിയ പാതയിൽ സഞ്ചരിക്കുന്ന കാര്യം കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

പാത്രവും തുണിയും കഴുകാൻ റോബോട്ട്?
പാത്രവും തുണിയും കഴുകാൻ റോബോട്ട്?

പ്പിൾ കമ്പനിയുടെ അടുത്ത ലക്ഷ്യം റോബട് നിർമാണം ആയിരിക്കാമെന്ന് ബ്ലൂംബർഗിന്റെ മാർക് ഗുർമൻ. ഭക്ഷണം കഴിച്ച പാത്രങ്ങളും, മുഷിഞ്ഞ തുണിയും വരെ വൃത്തിയാക്കാൻ കെൽപ്പുള്ള തരം റോബട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ നടപടികൾ ആപ്പിൾ ആരംഭിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇനി എന്ത് ഉൽപ്പന്നമാണ് ഉണ്ടാക്കേണ്ടത് എന്ന ചിന്തയാണ് പുതിയ പാതയിൽ സഞ്ചരിക്കുന്ന കാര്യം കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി, എയർപോഡ്‌സ്, ബീറ്റ്‌സ് ഹെഡ്‌ഫോൺസ് തുടങ്ങിയ ഉപകരണങ്ങളുമായി അരങ്ങിൽ നിറഞ്ഞാടിയിരുന്ന ആപ്പിൾ ഇനി അടുക്കളയിലേക്കും കടന്നേക്കും എന്നാണ് ഗുർമാൻ പറയുന്നത്.

Also Read:ഊബറിന് 2715 കോടി പിഴ

നിലവിലുള്ള ഉപകരണങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആപ്പിളിന് ശ്രമിച്ചുകൊണ്ടേ ഇരിക്കാം. അവയുടെ വലുപ്പം കുറയ്ക്കാനോ, ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനോ, പ്രൊസസറുകളുടെ കരുത്തു വർദ്ധിപ്പിക്കാനോ ഒക്കെ ശ്രമിക്കാം. അത്തരം വെല്ലുവിളികളല്ല പുതിയൊരു ഉൽപ്പന്നവുമായി മാർക്കറ്റിലെത്തണമെങ്കിൽ നേരിടേണ്ടിവരുന്നത്.

പരാജയം വഴികാട്ടുമോ?


വർഷങ്ങൾ പ്രയത്‌നിച്ചെങ്കിലും സ്വയം ഓടുന്ന കാറുണ്ടാക്കാനുളള ആപ്പിളിന്റെ ശ്രമം പാളിപ്പോയത് ലോകം കണ്ടു. എന്നാൽ, ഈ കാർ നിർമാണത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളാണ് റോബട്ടിക്‌സ് എന്ന പുതിയ മേഖലയിലേക്ക് ആപ്പിളിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. സ്വന്തമായി ചലിക്കാൻ ശേഷിയുള്ള ഉൽപ്പന്നം എന്ന ഗണത്തിലായിരിക്കും ആപ്പിൾ ഇതിനെ പെടുത്തുക.

Apple Robot

ആപ്പിൾ കാറിനു പിന്നിലുള്ള സങ്കൽപ്പം ഉരുളുന്ന കൂറ്റൻ റോബട്ട് എന്നതായിരുന്നു. ഇതേ ടെക്‌നോളജി മറ്റു മേഖലകളിൽ പ്രയോജനപ്പെടുത്താനാകുമോ എന്നാണ് പുതിയ അന്വേഷണം. റോബട്ടിക്‌സ് കേന്ദ്രമാക്കി സ്വയം നീങ്ങാൻ കെൽപ്പുള്ള ഉൽപ്പന്നം എന്ന ആശയത്തെക്കുറിച്ച് ആപ്പിൾ ആദ്യമായി ആരായുന്നത് 2020ൽ ആയിരുന്നു. ഇത് ഇപ്പോഴും തുടരുന്നു എന്ന് ഗുർമൻ.

ഇതൊക്കെയാണെങ്കിലും റോബട്ടിക്‌സ് ടെക്‌നോളജി എങ്ങനെ ഉത്തമമായി പ്രയോജനപ്പെടുത്താം എന്ന ചർച്ചയും ആദ്യ ഘട്ട പരീക്ഷണങ്ങളും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇങ്ങനെ പരീക്ഷിക്കുന്ന ഒരു ഉപകരണം കമ്പനിക്കുളളിൽ അറിയപ്പെടുന്നത് ജെ595 എന്നാണ്. ഇതാകട്ടെ മേശപ്പുറത്തു പിടിപ്പിക്കാവുന്നതും ആണ്. ഇതിൽ ഐപാഡിനു സമാനമായ ഒരു വലിയ ഡിസ്‌പ്ലെ ഉണ്ട്. ക്യാമറകളും. ഇതിനെ ഉറപ്പിച്ചു നിർത്തുന്ന ഭാഗത്ത് ഒരു റോബട്ടിക് ആക്ചുവേറ്ററും ഉണ്ട്. ഈ ഉൽപ്പന്നം 2026-27 കാലഘട്ടത്തിൽ പുറത്തിറക്കുമെന്ന് ഗുർമൻ. ഇതിനു പുറമെ മൊബൈൽ റോബട്ടുകളും, അടുത്ത പതിറ്റാണ്ടിൽ ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടുകളും പുറത്തിറക്കിയേക്കും എന്നാണ് ഗുർമന്റെ പ്രവചനം.

Top