തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂള്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീര്ണാവസ്ഥയില് ആയിരുന്നു. സ്കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
Also Read:ശബരിമലയില്‍ തീര്ത്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു
കെട്ടിടം തകര്‍ന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു. കുട്ടികള്‍ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകര്‍ന്നുവീണത്. ഞായറാഴ്ചയായതിനാല്‍ സ്കൂള്‍ അവധിയായതിനാലാണ് വലിയ അപകടം ഒഴിവായത്.