CMDRF

ഗസ്സയിൽ ബോംബാക്രമണം; 10 കുട്ടികൾ കൊല്ലപ്പെട്ടു

ഗസ്സയിൽ ബോംബാക്രമണം; 10 കുട്ടികൾ കൊല്ലപ്പെട്ടു
ഗസ്സയിൽ ബോംബാക്രമണം; 10 കുട്ടികൾ കൊല്ലപ്പെട്ടു

ഗാസ്സ: ​ഗാസ്സയിൽ ആളുകള്‍ അഭയം പ്രാപിച്ച സ്‌കൂളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ജബലിയയുടെ പ്രാന്തപ്രദേശത്തുള്ള സഫ്തവാവിയിലെ അല്‍-നസ്ല സ്‌കൂളില്‍ അഭയം പ്രാപിച്ചവര്‍ക്കുമേലാണ് ആക്രമണം നടന്നത്. സമീപ പ്രദേശങ്ങളില്‍ ആക്രമണം നടക്കുമ്പോള്‍ സ്‌കൂള്‍ താത്ക്കാലിക അഭയ കേന്ദ്രമാക്കി രക്ഷപെടാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.

ഗാസയില്‍ മാനുഷിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയ സമയത്താണ് ആക്രമണത്തിന്റെയും മനുഷ്യ ജീവന്‍ പൊലിയുന്നതിന്റെയും ദുഖകരമായ വാര്‍ത്ത എത്തുന്നത്. ഗാസയില്‍ നിലവില്‍ 36 ആശുപത്രികളില്‍ 15 എണ്ണം ഭാഗികമായി മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്നും 21 ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാണെന്നും ആറ് പ്രവര്‍ത്തനക്ഷമമായ ഫീല്‍ഡ് ആശുപത്രികളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവിലുള്ള ആശുപത്രികള്‍ ബെഡ് കപ്പാസിറ്റിയുടെ നാലിരട്ടിയിലധികം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​മെ​ല്ലാം ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ലും ഇ​ന്ധ​ന​ക്ഷാ​മം കാ​ര​ണം ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ പ്ര​യാ​സ​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 46 പേ​ർ കൂ​ടി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. 130 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തോ​ടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 35,903 ആ​യി. 80,420 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Top