CMDRF

വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണം; ബിനോയ് വിശ്വം

വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണം; ബിനോയ് വിശ്വം
വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണം; ബിനോയ് വിശ്വം

പാലക്കാട്: വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും പഠനം നടത്താതെ മുന്നോട്ട് പോയാല്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലുള്ള പ്രചരണങ്ങള്‍ ഇടതുപക്ഷ രീതി അല്ല, ഇടത് നയം ഇതല്ല, കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലക്കാട്ടെ സമാന്തര പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഇക്കാര്യം കെ ഇ ഇസ്മായിലിനും അറിയാം എന്നും ബിനോയ് പറഞ്ഞു.

Top