മനോരമ ഉള്‍പ്പെടെ ഒരുവിഭാഗം മാധ്യമങ്ങള്‍ യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് അഴീക്കോട് എംഎല്‍എ കെ.വി.സുമേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും മനോരമ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ മനോരമയുടെ പ്രവചനം തെറ്റിച്ചുകൊണ്ട് പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാല്‍ ഇത്തരത്തിലുള്ള ശ്രമങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇടതുപക്ഷം വിജയിക്കുമെന്നും കെ.വി.സുമേഷ് പറഞ്ഞു. കെ.സുധാകരനും സംഘവരിവാര്‍ സംഘടനകളും തമ്മില്‍ ഐക്യം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എക്സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക
ഈ തിരഞ്ഞെടുപ്പില്‍, ഇടതുപക്ഷത്തിന് അനുകൂലമായ ഘടകങ്ങള്‍ എന്തൊക്കെയാണ് ?
ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഘടകം എന്നത് ദേശിയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സ്ഥിതിഗതികളാണ് .ഒന്ന് ബിജെപിയ്ക്ക് എതിരായിട്ടുള്ള വലിയൊരു വികാരം കേരളത്തിലുണ്ട്, മതനിരപേക്ഷ വാദികളിലും ജനാധിപത്യ വിശ്വാസികളിലും. ഇന്ത്യയോട് ബി ജെ പി സ്വീകരിക്കുന്ന സമീപനം. രണ്ട്, അതിനെ പ്രതിരോധിക്കാന്‍ പറ്റുന്ന നിലയിലല്ല കോണ്‍ഗ്രസ് ഉള്ളത്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു, ആ കോണ്‍ഗ്രസിനെ കറക്റ്റ് ചെയ്യാന്‍ ഒരു ഫോഴ്‌സ് അത്യാവശ്യമാണ് എന്ന ചിന്ത നാട്ടിലെ ജനാതിപത്യ മതനിരപേക്ഷ വിശ്വാസികളില്‍ ശക്തമാണ്. ഇതാണ് ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മത്സരിക്കാനില്ല എന്നു പറഞ്ഞ കെ സുധാകരന്‍, പിന്നീട് മത്സരിക്കാന്‍ ഇടയായ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
അത് കോണ്‍ഗ്രസിനകത്തുള്ള ഒരുപാട് ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായിട്ടുവേണം നമ്മള്‍ കാണാന്‍. എല്‍ഡിഎഫ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആര് സ്ഥാനാര്‍ത്ഥിയായാലും ഒരുപോലയാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഓരോ പാര്‍ട്ടിയുടെയും സ്വാതന്ത്ര്യമാണ്. പക്ഷെ അത് കോണ്‍ഗ്രസിനകത്ത് കെപിപിസി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുന്നതിനും, പിന്നെ ആ സ്ഥാനം നിലനിര്‍ത്താനും വേണ്ടി ഈ സീറ്റ് നല്‍കുക അല്ലെങ്കില്‍ ഈ സീറ്റില്‍ മത്സരിക്കുന്നു എന്നതാണ്. അല്ലെങ്കില്‍ ആ സ്ഥാനം പോകും എന്നാണ് വാര്‍ത്താമാധ്യമങ്ങളില്‍ നിന്നൊക്കെ നാം മനസ്സിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട പ്രചരണം. അതിന്റെകൂടി ഭാഗമായിട്ടാവണം ഇദ്ദേഹം മത്സരിക്കുന്നത്.
സുധാകരനെ സംഘപരിവാര്‍ സംഘടനകള്‍ പിന്തുണയ്ക്കുമെന്ന് തോന്നുന്നുണ്ടോ ?
ഈ ജില്ലയുടെ ഒരു അനുഭവം മുന്‍ കാലങ്ങളിലെല്ലാം അദ്ദേഹം ഇവിടെ മത്സരിച്ച സന്ദര്‍ഭങ്ങളില്‍ ആര്‍ എസ് എസിന്റെ വോട്ട് വാങ്ങിച്ചു എന്നും പരസ്പര സഹായങ്ങള്‍ ഉണ്ടായി എന്നും അദ്ദേഹം തന്നെ ചില ഘട്ടങ്ങളില്‍ പരാമര്‍ശിച്ചതായിട്ടുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ഇന്നത്തെ ഒരു സാഹചര്യത്തില്‍ ആ അര്‍ത്ഥത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായിട്ടു വേണം നമ്മള്‍ മനസ്സിലാക്കാന്‍, ഇപ്പോഴും അവര്‍ തമ്മില്‍ ഒരു ഐക്ക്യം ഉണ്ട്.
ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, എം.വി ജയരാജനില്‍ താങ്കള്‍ കാണുന്ന പ്രത്യേകത എന്താണ് ?
എം വി ജയരാജന്‍ ഈ കണ്ണൂര്‍ കണ്ട വളരെ പ്രതിഭാശാലിയായിട്ടുള്ള നിയമസഭാ സാമാചികനായിരുന്നു. അദ്ദേഹം ഇടയ്ക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അവിടെ ജില്ല കണ്ട ഏറ്റവും മികച്ച ജനപ്രതിനിധികളില്‍ ഒരാളായിരുന്നു. പിന്നീട് പലരും അദ്ദേഹത്തെയാണ് മാതൃകയാക്കിയത് നിയമസഭയില്‍, പിന്നെ സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു എംഎല്‍എ ആയി. സിപിഐഎമ്മിന്റ ആശയത്തെ അതിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തെ എല്ലാം ശക്തമായി ഒരു കറകളഞ്ഞ വ്യക്തിത്വമുള്ള, വളരെ സത്യസന്ധനായ സുതാര്യമായ നിലപാട് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ നല്ലതുപോലെ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് എം വി ജയരാജന്‍. പക്ഷെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നമ്മുടെ വിജയത്തിലേക്കുള്ള വഴി കൂടുതല്‍ കരുത്ത് പകരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മനോരമയുടെ അഭിപ്രായ സര്‍വേകളില്‍ ഉള്‍പ്പെടെ, യു.ഡി.എഫിനാന് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത് , എന്താണ് ഇതിനുള്ള മറുപടി ?
അതൊരു ആസൂത്രിതയമായ പ്രചരണമാണ്, യു ഡി എഫിനെ സഹായിക്കാന്‍ വേണ്ടി മനോരമ നടത്തുന്ന ഒരു പ്രചാരണമായിട്ടാണ് നമ്മുക്ക് അതിനെ കാണാന്‍ കഴിയൂ. നിയമസഭാ ഇലക്ഷനില്‍ അഴീക്കോടക്കമുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നു, മണി ആശാന്‍ തോല്‍ക്കും, മുഹമ്മദ് റിയാസിന്റെ ബേപ്പൂര്‍ മണ്ഡലം പരാജയപ്പെടും, ആറ്റിങ്ങലില്‍ ജോയ് പരാജയപ്പെടും എന്നുള്ള വിലയിരുത്തലുകളും നടത്തിയിരുന്നു. അതിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് നമ്മള്‍ ഈ ബേസിക് ഇലക്ഷന്‍ അനാലിസിസിലേക്കു പോകുമ്പോള്‍ ഒരു ഫാക്ച്വല്‍ അല്ല, അത്കൊണ്ട് തന്നെ അത് യു ഡി എഫിന് മേല്‍ക്കൈ ഉണ്ടെന്നു സ്ഥാപിക്കാന്‍ വേണ്ടി ഫാബ്രിക്കേറ്റ് ചെയ്തിട്ടുള്ള ഒരു സര്‍വ്വേ എന്ന നിലയിലാണ് എനിക്ക് ആ സര്‍വ്വേ തോന്നിയിട്ടുള്ളത്.
ഈ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായും മത്സരിക്കേണ്ട അവസ്ഥയാണോ, നിലവില്‍ ഇടതുപക്ഷത്തിനുള്ളത് ?
അങ്ങനെയല്ല, എല്ലാ മാധ്യമങ്ങളുമല്ല, ഒരു വിഭാഗം മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ വലിയ നിലയില്‍ ശ്രമിക്കുന്നുണ്ട്. അത് മുഖ്യമന്ത്രിയെ ഗവണ്‍മെന്റിനെ എല്ലാം കോര്‍ണര്‍ ചെയ്തുകൊണ്ടുള്ള, രാജ്യത്ത് ബിജെപി നടത്തുന്ന ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു കടന്നുകയറ്റമുണ്ടല്ലോ, ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരുടെ പ്രശ്‌നങ്ങളും അങ്ങനെ തുടങ്ങി ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ട്, ഇന്ത്യ കണ്ട സയന്റിഫിക് ആയിട്ടുള്ള ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനും വികാരങ്ങള്‍ എതിരായി വരാതിരിക്കാനും ആവശ്യമായ സമീപനം കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ശക്തമായി സ്വീകരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അഭിമുഘീകരിക്കുന്നതില്‍ വലിയ ക്രൈസിസ് ഉണ്ട് ദേശീയ തലത്തില്‍, ഒട്ടും മര്യാദയില്ലാത്ത ഒരു മത്സരമാണ് രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ മത്സരം, ഇന്ത്യയില്‍ ബി ജെ പിയ്ക്ക് എതിരായിട്ടുള്ള ഒരു ഫൈറ്റിനെ ഫോഴ്‌സ് ചെയ്യണ്ട, അതിന്റെ കൂടെ നില്‍ക്കേണ്ട ,ലെഫ്റ്റിനെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ഒരു ശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ട് .ഇതിനെയൊക്കെ ജസ്റ്റിഫൈ ചെയ്യുകയാണ്, ഒരു ഇടതു പക്ഷ വിരുദ്ധ മാധ്യമ രംഗം കേരളത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അവരോടുകൂടി മത്സരിക്കേണ്ട അല്ലെങ്കില്‍ അതിനേയും കൂടി അതിജീവിക്കേണ്ട നിലയിലാണ് കേരളത്തിലെ ഇടതുപക്ഷം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് അതിനു കഴിയും എന്നത് തന്നെയാണ് ഞങ്ങളുടെ വിശ്വാസം .
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ് പ്രസ്സ് കേരള വീഡിയോയില്‍ കാണുക