CMDRF

ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിക്ക് നേരെ സീനിയര്‍ വിദ്യാർഥിയുടെ ക്രൂര പീഡനം

ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിക്ക് നേരെ സീനിയര്‍ വിദ്യാർഥിയുടെ ക്രൂര പീഡനം
ഓടുന്ന കാറില്‍ വിദ്യാര്‍ഥിനിക്ക് നേരെ സീനിയര്‍ വിദ്യാർഥിയുടെ ക്രൂര പീഡനം

ആഗ്ര: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറില്‍ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയെ പൂര്‍വ വിദ്യാര്‍ഥിയും പെണ്‍കുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം വിദ്യാര്‍ഥിനിയെ ആഗ്ര-ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയര്‍ വിദ്യാര്‍ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു ശേഷം അര്‍ധനഗ്‌നയായ നിലയില്‍ റോഡില്‍ ഉപേക്ഷിച്ചെന്നും യുവതി മൊഴി നല്‍കി.

കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പിന്നാലെ തനിക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിക്ക് തെറ്റായ പരാതികള്‍ നല്‍കിയിരുന്നെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ സിക്കന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top