ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരും രാജിവച്ച സ്വതന്ത്രരും ബിജെപിയിലേക്ക്. ആറ് വിമത എംഎല്‍എമാരും ബിജെപിയില്‍ അംഗത്വമെടുത്തു .ഹിമാചലില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
സുഖ് വിന്ദര്‍ സുഖു സര്‍ക്കാരിനെ താഴെയിറക്കാനുള്ള വന്‍ രാഷ്ട്രീയ നീക്കമാണ് ഹിമാചലില്‍ ബിജെപി നടത്തുന്നത്. സ്പീക്കറുടെ അയോഗ്യത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ചെന്ന് കോണ്‍ഗ്രസ് വിമതര്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്കാണ് ചേക്കേറുന്നത്.കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ കഴിഞ്ഞദിവസം രാജിവെച്ചതും ബിജെപി ക്യാമ്പ് ലക്ഷ്യം വെച്ച് തന്നെയായിരുന്നു .ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 6 സീറ്റ് നിലനിര്‍ത്തിയില്ലെങ്കില്‍ ബിജെപിക്ക് നേട്ടമാകുകയുംം, സുഖു സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.
68 അംഗസംഖ്യയുള്ള ഹിമാചലില്‍ ആറുപേരെ അയോഗ്യരും മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചതോടെ നിലവിലെ അംഗബലം 59 ആണ്. കോണ്‍ഗ്രസിന്റെ അംഗസംഖ്യ 40 ല്‍ നിന്ന് 34 ആയി കുറഞ്ഞു.ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ സുരക്ഷിതമായി കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ.വിമതര്‍ എല്ലാകാലത്തും തലവേദന ആകുന്ന ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായാല്‍ ഉത്തരേന്ത്യയില്‍ കൈപ്പിടിയിലുള്ള ഏക സംസ്ഥാനവും നഷ്ടമാകും. രാജിവച്ച സ്വതന്ത്ര എംഎല്‍എമാരുടെ മണ്ഡലങ്ങളിലും ജൂണ്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടന്നേക്കും.