തൃശൂര്‍: തൃശൂര്‍ വെങ്കിടങ്ങില്‍ മതില്‍ ഇടിഞ്ഞ് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍- ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.
ദേവിഭദ്രയുടെ സഹോദരനും മറ്റൊരു കുട്ടിക്കും പരുക്കേറ്റു. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കവെ പഴക്കം ചെന്ന മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവീഭദ്ര.