കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോയില്‍ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നല്‍കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ധിഖ്. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മെഗാ ഷോ ഓഗസ്റ്റ് 20നാണ് നടക്കുക.
ഇന്ന് നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് തീരുമാനം. കൊച്ചി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടി നടത്തുക. ഷോ നടത്തി കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതമാണ് വയനാട് പുനരധിവാസത്തിനായി നല്‍കുക.