റൂറല്‍ ജില്ലയുടെ ഡോഗ് സ്‌ക്വാഡിന് കരുത്തുപകരാന്‍ ആറംഗ ശ്വാനസംഘം

റൂറല്‍ ജില്ലയുടെ ഡോഗ് സ്‌ക്വാഡിന് കരുത്തുപകരാന്‍ ആറംഗ ശ്വാനസംഘം
റൂറല്‍ ജില്ലയുടെ ഡോഗ് സ്‌ക്വാഡിന് കരുത്തുപകരാന്‍ ആറംഗ ശ്വാനസംഘം

ആലുവ: റൂറല്‍ ജില്ലയുടെ ഡോഗ് സ്‌ക്വാഡിന് കരുത്തുപകര്‍ന്ന് ആറുപേര്‍. ലാബ് ഇനത്തില്‍പെട്ട ജാമി, മിസ്റ്റി, ബീഗിള്‍ വംശജ ബെര്‍ട്ടി, ബെല്‍ജിയം മാല്‍ നോയ്സായ മാര്‍ലി, അര്‍ജുന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് ടില്‍ഡ എന്നിവരാണ് ഇപ്പോള്‍ ഡോഗ് സ്‌ക്വാഡിലുള്ളവര്‍. എട്ട് വയസ്സുള്ള ജാമിയും നാലുവയസ്സുള്ള ബെര്‍ട്ടിയും, മൂന്നര വയസ്സുള്ള അര്‍ജുനും സ്‌ഫോടകവസ്തുക്കള്‍ കണ്ടുപിടിക്കാന്‍ വിദഗ്ധരാണ്. ആറു വയസ്സുള്ള മിസ്റ്റി നാര്‍ക്കോട്ടിക് വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ വൈദഗ്ധ്യം നേടിയ നായാണ്. നാലു വയസ്സുള്ള മാര്‍ലിയും ഒന്നര വയസ്സുള്ള ടില്‍ഡയും മിടുക്കരായ ട്രാക്കര്‍മാരാണ്.

നിരവധി കേസുകളില്‍ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം. കളമശ്ശേരി ഡി.എച്ച്.ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതല്‍ എട്ടു വരെയാണ് ഇവരുടെ പരിശീലനം. പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിലാണ് പരിശീലനം പൂര്‍ത്തിയാക്കി റൂറല്‍ ടീമിനൊപ്പം ചേര്‍ന്നത്. ബാക്കിയുള്ളവരുടെ ഒമ്പതുമാസത്തെ പരിശീലനം തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കുമാര്‍, എ.എസ്.ഐ വി.കെ. സില്‍ജന്‍, സീനിയര്‍ സി.പി.ഒമാരായ വില്യംസ് വര്‍ഗീസ്, പ്രഭീഷ് ശങ്കര്‍ എന്നിവരുള്‍പ്പെടുന്ന 12 പേരാണ് ഹാന്‍ഡ്‌ലര്‍മാര്‍.

Top