ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷൻ ആംസ്ട്രോങിനെ ബൈക്കില്‍ എത്തിയ ആറംഗ സംഘം കുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച്ചയാണ് ബിഎസ്പി നേതാവിന്റെ വീടിന്റെ പരിസരത്തെത്തിയ സംഘം ആക്രമണം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് അധ്യക്ഷനെ സംഘം ആക്രമിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിന്റെ തെളിവാണ് കൊലപാതകമെന്ന് ചൂണ്ടികാണിച്ച് ഡിഎംകെയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുകയാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍.