CMDRF

സ്വർണ്ണ വിലയിൽ നേരിയ കുറവ്

സ്വർണ്ണ വിലയിൽ നേരിയ കുറവ്
സ്വർണ്ണ വിലയിൽ നേരിയ കുറവ്

കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റം. ഇന്ന് ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ആഗസ്റ്റിലെ ഉയർന്ന നിരക്കാണ്. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവുണ്ടായിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയത്. ഈ മാസം 7,8 തിയ്യതികളിലാണ് ആഗസ്റ്റിലെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു വില.

കേന്ദ്ര ബജറ്റ് ദിനമായ, കഴിഞ്ഞ ജൂലൈ 23ന് സ്വർണ്ണ വില ഒറ്റയടിക്ക് പവന് 2,300 രൂപ താഴ്ന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതിനെ തുടർന്നായിരുന്നു ഇത്. ഈ അവസരം മുതലെടുത്ത് വിവാഹ പാർട്ടികൾ അടക്കം സ്വർണ്ണം വാങ്ങാൻ തിരക്ക് കൂട്ടുന്ന കാഴ്ച്ച പ്രകടമായിരുന്നു. കേരളത്തിലെ ജ്വല്ലറികളിലെ റീടെയിൽ വില്പന, ഇത്തരത്തിൽ ജൂലൈ അവസാനത്തോടെ ഉയർന്നു നിൽക്കുകയും ചെയ്തു.

Gold

എന്നാൽ പിന്നീട് ആഗോള വില വർധിക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്തെ വിലയും ഉയരുന്ന സാഹചര്യമാണ്. ഇപ്പോഴത്തെ വില, കേന്ദ്ര ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. വരുന്ന മാസം യു.എസ് ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചാൽ അത് ആഗോള സ്വർണ്ണ വിലയിൽ കുതിപ്പുണ്ടാക്കും. ഇത്തരത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വിലയും വർധിക്കാൻ സാധ്യതകളുണ്ട്

Also Read:മാറ്റമില്ലാതെ സ്വർണവില

വെള്ളി വില

Silver

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 93.40 രൂപയാണ് വില. 8 ഗ്രാമിന് 747.20 രൂപ,10 ഗ്രാമിന് 934 രൂപ,100 ഗ്രാമിന് 9,340 രൂപ, ഒരു കിലോഗ്രാമിന് 93,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

Top