സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഇന്ന് പവന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6415 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 51,680 രൂപയായിരുന്നു. ഈ മാസം മൂന്ന് തവണയാണ് സ്വര്‍ണ്ണവില റെക്കോഡ് സൃഷ്ടിച്ചത്. ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണ്ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണ്ണവില.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണം. നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ ഇങ്ങനെയാവില്ല സ്വര്‍ണ്ണവില. മൊത്തത്തില്‍ നല്‍കേണ്ട വിലയിലേക്കെത്തുമ്പോള്‍ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിരക്കിലേക്കെത്തും. എന്നാല്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്.