ഒരു ക്യാരറ്റ് ചായ ആയാലോ?

ധാരാളം പോഷക​ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നു

ഒരു ക്യാരറ്റ് ചായ ആയാലോ?
ഒരു ക്യാരറ്റ് ചായ ആയാലോ?

ചായ ഇഷ്ട്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വ്യത്യസ്ഥ തരം ചായകൾ പരീക്ഷിക്കാറുമുണ്ട് നാം. എങ്കിൽ വെെകുന്നേരം ഒരു വെറെെറ്റി ചായ കുടിച്ചാലോ?. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ക്യാരറ്റ് കൊണ്ട് തന്നെ ഒരു സ്പെഷ്യൽ ചായ ആവാം. കേൾക്കുമ്പോൾ അത്ഭുതകരമെങ്കിലും രുചികരമാണ് ഈ ചായ.

ALSO READ: കട്ടൻ ചായ ഫാൻ ആണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ….

ഇതിനായി ഒരു ക്യാരറ്റ് (ഗ്രേറ്റ് ചെയ്ത് അരച്ചെടുക്കുക ) , ഒരു ഗ്ലാസ്സ് പാൽ , ഒരു ഗ്ലാസ് വെള്ളം, രു ടീ സ്പൂൺ തേയിലപ്പൊടി, ഒരു ടീ സ്പൂൺ ശർക്കരപ്പൊടി, ഏലയ്ക്കപ്പൊടി എന്നിവയാണ് വേണ്ടത്. ആദ്യം ഒരു സോസ് പാനിൽ പാലും, വെള്ളവും, ക്യാരറ്റ് അരച്ചതും തേയിലപ്പൊടിയും ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്തതിനു ശേഷം ശർക്കരപ്പൊടിയും എലയ്ക്കപ്പൊടിയും ചേർത്ത് ചൂടോടെ കുടിക്കാവുന്നതാണ്.

Top