CMDRF

കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

ബസിന്റെ അടിയില്‍ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു

കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു
കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

കോട്ടയം: സംസ്ഥാനത്ത് അപകടങ്ങള്‍ കൂടി വരികയാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഇപ്പോഴിതാ കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിരിക്കുകയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടവാതൂര്‍ സ്വദേശി ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മനോരമ ജംഗ്ഷന് സമീപം കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുള്ളത്തില്‍ എന്ന ബസാണ് ജോയി ഓടിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ഇരയില്‍ കടവ് ഭാഗത്തുനിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയില്‍ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു.

Also Read: മൈനാഗപ്പള്ളി അപകടം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ബസിന്റെ അടിയില്‍ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയില്‍ ആയിരുന്ന ജോയിയെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ മാറ്റി.

Top