CMDRF

ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌പോര്‍ട്ട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കും; ശോഭ സുരേന്ദ്രന്‍

ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌പോര്‍ട്ട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കും; ശോഭ സുരേന്ദ്രന്‍
ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌പോര്‍ട്ട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കും; ശോഭ സുരേന്ദ്രന്‍

കേരളത്തില്‍ ഏറ്റവും കുറവ് കളിസ്ഥലങ്ങള്‍ ഉള്ള ജില്ലയാണ് ആലപ്പുഴ എന്നത് ദുഃഖകരമായ വസ്തുതയാണെന്ന് ശോഭ സുരേന്ദ്രന്‍. ഇവയെ മറികടക്കാന്‍ ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌പോര്‍ട്ട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കും. 2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളില്‍ നമ്മുടെ നാടുമുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

”കേരളത്തില്‍ ഏറ്റവും കുറവ് കളിസ്ഥലങ്ങള്‍ ഉള്ള ജില്ലയാണ് എന്നത് ദുഃഖകരമായ വസ്തുതയാണ്.ഇവയെ മറികടക്കാന്‍ ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കോട് കൂടിയ സ്‌പോര്‍ട്ട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കും. 2034 ലെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങളില്‍ നമ്മുടെ നാടുമുണ്ടാകും.”

അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ ശോഭക്ക് നല്‍കിയിരുന്നു. 4-1- 23 ന് ആണ് ശോഭാ സുരേന്ദ്രന്‍ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാര്‍ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും ദല്ലാള്‍ നനന്ദകുമാര്‍ വ്യക്തമാക്കി. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്‍ഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സര്‍ക്കാര്‍ വന്നാലും ഇതില്‍ അന്വേഷണം ഉണ്ടാകും. തനിക്കെതിരെയും അന്വേഷിക്കുമെന്ന് അറിയാം.

ആരോപണങ്ങള്‍ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പിനുള്ള പണം കേരളത്തിലേക്ക് എത്തിയിട്ടില്ല. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. കേസ് വന്നാല്‍ താന്‍ പ്രതിയാകുമെന്ന് അറിഞ്ഞ് തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

Top