സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

Top