കവന്‍ട്രി: മലേഷ്യയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർഥിനിക്ക് 17 വര്‍ഷം തടവ്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാർഥിനിയായ ജിയ സിൻ ടിയോ (22) ആണ് ക്രൂരകൊലപാതകം നടത്തിയത്. കഴിഞ്ഞ മാർച്ച് നാലിനാണ് യുവതി തന്‍റെ ഫ്ലാറ്റിൽ വച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക്ക് കവറിലാക്കി. തുടർന്ന് ഈ പ്ലാസ്റ്റിക്ക് കവർ ഒരു സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചു. ഈ സ്യൂട്ട്‌കേസ് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Also Read: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 92കാരൻ അറസ്റ്റിൽ
അവിവാഹിതയായ യുവതി താൻ പ്രസവിച്ച വിവരം പുറത്ത് അറിഞ്ഞാൽ പഠനം മുടങ്ങുമെന്ന് ഭയന്നിരുന്നു. മലേഷ്യയിലുള്ള കുടുംബത്തെ ഇക്കാര്യം അറിയിക്കുന്നതിനും യുവതിക്ക് ഭയമുണ്ടായിരുന്നു. ശാരീരികാസ്വസ്ഥത തോന്നിയ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് യുവതിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കുഞ്ഞിനെ കൊല്ലാനോ ഉപദ്രവിക്കാനോ പറയുന്ന അജ്ഞാത ശബ്ദങ്ങൾ താൻ കേട്ടിരുന്നതായി ജിയ സിൻ ടിയോ കോടതിയിൽ അവകാശപ്പെട്ടു. ഈ അവകാശവാദം കോടതി തള്ളികളയുകയായിരുന്നു