CMDRF

ബെംഗളൂരുവിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരുവിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു
ബെംഗളൂരുവിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരു∙ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ യുവാവ്. ബലാത്സംഗം ചെയ്തു. നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.

ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവാണ് പീഡിപ്പിച്ചതെന്നും ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അഡീഷനൽ പൊലീസ് കമീഷണർ‍ രമൺ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയെ പിടികൂടനായി അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപംനൽകിയതായും എ.സി.പി അറിയിച്ചു.

Top