ഓര്‍ത്തഡോക്സ് – യാക്കോബായ പളളിത്തര്‍ക്കം; സര്‍ക്കാര്‍ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഭിഭാഷകനായിരുന്ന കാലത്ത് ഈ കേസില്‍ ഹാജര്‍ ആയിട്ടുണ്ടെന്നും അതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്നുവെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അറിയിച്ചു.

ഓര്‍ത്തഡോക്സ് – യാക്കോബായ പളളിത്തര്‍ക്കം; സര്‍ക്കാര്‍ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി
ഓര്‍ത്തഡോക്സ് – യാക്കോബായ പളളിത്തര്‍ക്കം; സര്‍ക്കാര്‍ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

കൊച്ചി: ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന്‍ പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.

Also Read:‘പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവില്‍ പോയത്’; കെ സുധാകരന്‍

ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഭിഭാഷകനായിരുന്ന കാലത്ത് ഈ കേസില്‍ ഹാജര്‍ ആയിട്ടുണ്ടെന്നും അതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്നുവെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അറിയിച്ചു. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്.

Top