CMDRF

ബജറ്റില്‍ 260 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി; ഖത്തര്‍

ബജറ്റില്‍ 260 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി; ഖത്തര്‍
ബജറ്റില്‍ 260 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി; ഖത്തര്‍

ദോഹ: ഈ വര്‍ഷം രണ്ടാം പാദത്തിലെ ഖത്തറില്‍ ബജറ്റില്‍ 260 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. പൊതുകടം കുറക്കുന്നതിലേക്കാണ് ബജറ്റിലെ മിച്ചം നീക്കിവെച്ചിരിക്കുന്നത്. 2024ലെ രണ്ടാം പാദത്തിലെ ആകെ ബജറ്റ് വരുമാനം 5990 കോടി റിയാലാണ്. അതില്‍ 4112 കോടി റിയാല്‍ എണ്ണ, വാതക മേഖലയില്‍നിന്നും 1878 കോടി റിയാല്‍ എണ്ണ ഇതര മേഖലയില്‍നിന്നുള്ള വരുമാനവുമാണ്.

മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 12.4 ശ തമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ ആകെ ചെലവ് ഏകദേശം 5730 കോടി റിയാലാണ്. 1650 കോടി റിയാല്‍ ശമ്പള ഇനത്തില്‍ ചെലവഴിച്ചപ്പോള്‍, 2120 കോടി റിയാല്‍ നിലവിലെ ചെലവുകള്‍ക്കും, 1940 കോടി റിയാല്‍ മൂലധന ചെലവുകള്‍ക്കുമായി വിനിയോഗിച്ചു. മുന്‍വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് ചെലവില്‍ 1.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്

Top