കൊച്ചി: വർഷങ്ങൾക്ക് ശേഷം ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് ചേരുന്ന കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. ഭിന്നശേഷിക്കാരും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളുമുൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള ‘കേരള സ്കൂൾ കായികമേള കൊച്ചി 24’നാണ് തിങ്കളാഴ്ച വിസിൽ മുഴങ്ങുന്നത്.
ജില്ലയിലെ 17 വേദികളിലായി 24,000 മത്സരാർഥികൾ പങ്കെടുക്കുന്ന കായിക മത്സരങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക.ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫി നൽകുമെന്ന പ്രത്യേകതയും ഇത്തവണത്തെ കായികമേളയ്ക്കുണ്ട്.
ALSO READ: മരിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഉറപ്പാക്കി; ഷാരോണിന് നൽകിയത് പാരക്വിറ്റ് കളനാശിനി
വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അലങ്കരിക്കും. വിവിധ തരം കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. വിവിധ ജില്ലകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണവും ട്രോഫി പര്യടനവും ഒത്തുചേർന്ന് സംയുക്ത പ്രയാണമായി വേദിയിലേക്കെത്തും.