അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ എയ്റോസ്പേസ് കമ്പനി ആസ്ഥാനത്ത് ഭീകരാക്രമണം. സ്‌ഫോടനത്തിലും വെടിവെപ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി ആഭ്യന്തരമന്ത്രി അലി യെര്‍ലികായ അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്റോസ്പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്ന് അദ്ദേഹം വിവരിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും അദ്ദേഹം ആഭ്യന്തരമന്ത്രി എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘മാരകമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്. മരിച്ചവരുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം നിലവില്‍ വ്യക്തമല്ല. തുര്‍ക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, എയ്റോസ്പേസ് കമ്പനിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്’. – ആഭ്യന്തരമന്ത്രി അലി യെര്‍ലികായ എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്.