പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു
പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴ കാണാനായി പോയപ്പോഴാണ് അപകടമുണ്ടായത്. പാറയില്‍ നിന്നും തെന്നി ശ്രീനന്ദ് പന്നിയാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം കുട്ടി പുഴയിലൂടെ ഒഴുകി. ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Top