ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് മാസം പ്രായമുണ്ടായിരുന്ന ചീറ്റക്കുഞ്ഞ് ചത്തു. ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ജെമിനി എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. ജൂണ്‍ 4 ന് വൈകുന്നേരം 4 മണിയോടെ മൃഗഡോക്ടര്‍മാരുടെ ഒരു സംഘം ചത്തു കിടക്കുന്ന ചീറ്റകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കണ്ടെത്താന്‍ കഴിയൂ.
മാര്‍ച്ച് 18 ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ചീറ്റ ജെമനിക്ക് ആറ് കുഞ്ഞുങ്ങള്‍ ജനിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍, കുനോയില്‍ 26 ചീറ്റകളും 13 കുഞ്ഞുങ്ങളുമുണ്ട്, 2022-ലും 2023-ലുമായി നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് ബാച്ചുകളിലായി 20 ചീറ്റപ്പുലികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.