CMDRF

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടം

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടം
മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടം

മുംബൈ: നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പൊലീസും ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകര്‍ന്നതെന്ന് നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കൈലാസ് ഷിന്‍ഡെ പറഞ്ഞു. കെട്ടിടത്തില്‍ പതിമൂന്ന് ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

Top