മകളുടെ വിവാഹദിനത്തില്‍ മാതാവിന് ദാരുണാന്ത്യം

അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്

മകളുടെ വിവാഹദിനത്തില്‍ മാതാവിന് ദാരുണാന്ത്യം
മകളുടെ വിവാഹദിനത്തില്‍ മാതാവിന് ദാരുണാന്ത്യം

പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ വാഹനാപകടത്തില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. വിവാഹ ശേഷം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Top