പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സംഭവം

പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍
പാളത്തില്‍ നിന്നിറങ്ങി പാടത്തുകൂടെ സഞ്ചരിച്ച് തീവണ്ടി എന്‍ജിന്‍

പട്‌ന: പാളത്തില്‍നിന്ന് പാടത്തേക്ക് ഓടിയിറങ്ങി ഒരു ട്രെയിന്‍ എന്‍ജിന്‍. ബിഹാറിലെ ഗയയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു പാടത്തുകൂടെ തീവണ്ടി എന്‍ജിന്‍ പോയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ പാളത്തില്‍നിന്ന് മാറി പാടത്തേക്ക് അല്‍പദൂരം സഞ്ചരിച്ച് നിന്നത്.

ALSO RAED: രണ്ട് മാസത്തേക്ക് ബംഗ്ലാദേശ് സൈന്യത്തിന് മജിസ്ട്രേറ്റുതല അധികാരം

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഇതിനോടകം തന്നെ. വസീര്‍ഗഞ്ച് സ്‌റ്റേഷനും കൊല്‍ഹന ഹാള്‍ട്ട് സ്‌റ്റേഷനും ഇടയിലുള്ള രഘുനാഥ്പുര്‍ ഗ്രാമത്തിലാണ് പാളത്തിലൂടെ അല്ലാതെ ട്രെയിന്‍ എന്‍ജിന്‍ സഞ്ചരിച്ചത്. എന്‍ജിനുമായി മറ്റ് കോച്ചുകളൊന്നും ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ വലിയ അപകടം തലനാരിഴക്ക് ഒഴിവായി. ഗയയിലേക്ക് ലൂപ് ലൈനിലൂടെ പുറപ്പെട്ട എന്‍ജിനാണ് നിയന്ത്രണംവിട്ട് വയലിലൂടെ സഞ്ചരിച്ചത്.

സംഭവത്തിനു പിന്നാലെ റെയില്‍വേ സംഘം സ്ഥലത്തെത്തുകയും എന്‍ജിനെ തിരികെ പാളത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. റെയില്‍വേയിലെ സുരക്ഷാവീഴ്ചകളില്‍ നടപടി കൈക്കൊള്ളുന്നില്ലെന്ന് വിമർശിച്ചുകൊണ്ട് സംഭവത്തിൽ കോൺഗ്രസ്സ് രംഗത്തെത്തി.

Top