പാലക്കാട് ചെറുപ്പുളശ്ശേരി സ്‌കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണു; 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട് ചെറുപ്പുളശ്ശേരി സ്‌കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണു; 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടില്‍ തോട്ടര സ്‌കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണ് 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്‌കൂള്‍ വിടുന്ന സമയത്തായിരുന്നു സംഭവം. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.

Top